By:താജുൽ കൊടുങ്ങല്ലൂർ
ചെമ്പ്ര വീണ്ടും പച്ചപ്പണിഞ്ഞു, ആകാശം തൊടാന്‍ സഞ്ചാരികള്‍
കത്തുന്ന വേനലിന്റെ നൊമ്പരമായി കരിമ്പടം പുതച്ച ചെമ്പ്രമലയോരങ്ങള്‍ വീണ്ടും പച്ചപ്പണിഞ്ഞു. കരിപുരണ്ട കാഴ്ചകളെ പിന്നിട്ട ഒരു മഴക്കാലം ഈ ഗിരി പര്‍വ്വതത്തെയും തളിരണിയിക്കുകയായിരുന്നു.പുല്‍നാമ്പുകളും ചെറുസസ്യങ്ങളും കാട്ടുകുറിഞ്ഞി പൂക്കളും തിരികെയെത്തിയതോടെ ചെമ്പ്രയെ പുണരാന്‍ സഞ്ചാരികളും എത്തിതുടങ്ങി. നിറഞ്ഞു തുളുമ്പുന്ന ഹൃദയതടാകകരയില്‍ മറ്റൊരു സാഹസിക വിനോദ സഞ്ചാര സീസണ്‍ കൂടി തുടങ്ങുകയായി. ഈ മലനിരകളിലെ മേഘശിഖരങ്ങള്‍ തൊടാന്‍ പുല്‍മേടുകള്‍ കടന്ന് സഞ്ചാരികളെത്തുമ്പോള്‍ ഇനിയുള്ള യാത്രകളിലെല്ലാം ഒരു കാവല്‍ക്കണ്ണുകളും ഇവരെ പിന്തുടരും..
രണ്ട് ദിവസം മുമ്പ് വായിച്ചറിഞ്ഞപ്പോൾ സ്ഥലം ഇഷ്ടമായി. Love lake, chembra peak വയനാട് ആണ് സ്ഥലം.
പിന്നീട് കാണാനായി മോഹം. വലിയ പദ്ധതി ഒന്നും തന്നെയില്ല.
Two wheeler ൽ യാത്ര പോകാമെന്നായി map ൽ നോക്കിയപ്പോള്‍ oneside 234 km. അങ്ങനെ വണ്ടിയുടെ പണിയെല്ലാം തീർത്ത്, കയ്യിലൊതുക്കാൻ പറ്റിയ ലഗേജും തയ്യാറാക്കി ശനിയാഴ്ച(7_10_17) വൈകുന്നേരം 9.30 ന് kottapuram (kodungallur ) ത്തു നിന്ന് യാത്ര തുടങ്ങി.
ഞാന്‍ നമ്മുടെ സന്തത സഹചാരി RX❤ ൽ, ഒപ്പം Noufal Muhammed ഉം. കൂടെ മറ്റു two wheeler-കളിലായി Salik Ks, Shamon Sha , Ramsu Dheen KR ..
ഒരു Night Ride തന്നെ എന്നു പറയാം
നേരെ poribasar petrol pump-ൽ, എത്തി ഇന്ധനം പൂർത്തീകരിച്ച് യാത്രയായി.
ചിലയിടത്ത് മഴ തടസ്സമായെങ്കിൽ, മറ്റിടങ്ങളിൽ മോശമായ വഴിയായിരുന്നു തടസ്സമായത്. അങ്ങനെ chavakkadu - ponnani - kozikode സ്ഥലങ്ങൾ കവർ ചെയ്തു ഒരു ചായക്കടയിൽ ഞങ്ങള്‍ two wheeler ഒതുക്കി. ലഘു ഭക്ഷണം കഴിഞ്ഞ് അവിടുന്ന് ഏകദേശം ഒരു 30 km കഴിഞ്ഞു വയനാട് എത്തി.
ഒരു ഇടവേളയെന്നോണം ഒരു ചായ കൂടി കുടിച്ച് തുടര്‍ന്നും യാത്ര മുന്നോട്ട്.
നേരെ വയനാട് ചുരം, നല്ല തണുപ്പായിരുന്നു jacket helmet gloves ഒക്കെ ഉള്ളത് കൊണ്ട് ശാരീരികമായ മറ്റു ബുദ്ധിമുട്ടുകളൊന്നും തന്നെയുണ്ടായില്ല.
വലിഞ്ഞാണെങ്കിലും എന്നെയും noufal നേയും കൊണ്ട് RX❤ ചുരം കേറി. മുന്നിലും പിന്നിലുമായി shamon ramsu ഉം salik ഉം. പിന്നീട് നേരെ ഊട്ടി റോഡ് പിടിച്ചു മേപ്പാടി എത്തി,
അവിടുന്നു ഏകദേശം 9 km chembra peak ലേക്ക്. അങ്ങനെ ആ 9 km ഉം താണ്ടി chembra peak ൽ സ്ഥാനമുറപ്പിച്ചു. Time നോക്കിയപ്പോള്‍ 6 am . യാത്രയുടെ ക്ഷീണം കാരണം fresh ആകാന്‍ ഒരു room എടുത്തു.
One hour ഉറക്കത്തിനു ശേഷം fresh ആയി എല്ലാവരും 8am ന് room ൽ നിന്നിറങ്ങി, നേരെ chembra peak ലേക്ക്.
750 രൂപയ്ക്ക് 10 പേർക്കു കയറാമെന്നും , ആദ്യത്തെ 200 പേർക്കു മാത്രമേ ആ ദിവസം കയറാന്‍ സാധിക്കൂ എന്ന്
വഴിയില്‍ കണ്ട യാത്രികൻ പറഞ്ഞു.
ഭാഗ്യമെന്നോണം ആ 200 പേരില്‍ അവസാനം ഞങ്ങളുടേതായിരുന്നു. ഞങ്ങള്‍ക്ക് ശേഷം വന്നവര്‍ നിരാശയോടെ മടങ്ങുന്നത് കണ്ടു.
ഞങ്ങള്‍ 5 പേര്‍ -750 rs, camera 40 rs ഉം ആയി , trecking point വരെ ഏകദേശം 3 km two wheeler ൽ പോയി, അവിടെ വരെ മാത്രമേ വാഹനങ്ങള്‍ക്ക് അനുമതിയുള്ളു,
തുടര്‍ന്ന് മല കേറാൻ ഒരുക്കമായി, ഏകദേശം 4അര km മുകളിലേക്ക് കയറണം ഒാരോ 100mtr കഴിയുമ്പോള്‍ ഒരു ഗൈഡ് ഉണ്ടാകും instrctns നൽകാൻ. മല കയറി തുടങ്ങി.
എന്താ പറയാ, ഇടക്കിടെ തണുപ്പ് കാറ്റ് , ചിലയിടത്തു ഇളം വെയില്‍, ക്ഷീണിതനാകുന്നെങ്കിലും പ്രകൃതിയുടെ ഭംഗിയിൽ തുടരെ തുടരെ മുകളിലേക്ക് കയറുകയാണ്, ഞങ്ങളും മറ്റിടങ്ങളിൽ നിന്നെത്തിയ സഞ്ചാരികളും
വെള്ളം കയ്യില്‍ കരുതിയത് കൊണ്ട് പകുതി ക്ഷീണം അറിഞ്ഞില്ല, ചിലയിടങ്ങളിൽ നിന്നും പ്രകൃതിയെ ക്യാമറയില്‍ പകർത്തിയും ആ 4.5 km താണ്ടി finishing pointൽ എത്തി.
അടിപൊളി എന്നു തന്നെ പറയാം നടന്നു ക്ഷീണിതനായി മുകളില്‍ എത്തിയെങ്കിലും അത് വേറെ കാഴ്ച്ച തന്നെയായിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവക്കാഴ്ച്ച. ഒരു വലിയ view point, പച്ചപ്പിന്റെ മനോഹരിതയും അതിനിടയില്‍ തളർന്നു വരുന്നവരെ വിസ്മയിപ്പിക്കാൻ ഇറങ്ങി വരുന്ന കോട മഞ്ഞിൽ ഒരു വലിയ Love Lake , ഇടയ്ക്കിടെ തണുപ്പ് കാറ്റും,
മനസ്സിനെ മറ്റെങ്ങോ പിടിച്ചു നിർത്തുന്ന പ്രകൃതിയുടെ വർണ്ണങ്ങൾ എന്നു തന്നെ പറയാം.
സമയം പോയതറിഞ്ഞില്ല, ക്യാമറയിൽ കിട്ടാവുന്ന പ്രകൃതിയുടെ ഭംഗിയും പകർത്തി ഏകദേശം ഒരു 2.30 pm ന് ഞങ്ങള്‍ ഇറങ്ങി നേരെ Room ലേക്ക്,
Hotel ഭക്ഷണവും കഴിഞ്ഞു ഏകദേശം 4.30ന് ഞങ്ങള്‍ അവിടെ നിന്നും വിടപറഞ്ഞു.
യാത്ര തുടര്‍ന്നു വയനാട് ചുരം ഇറങ്ങി അടിവാരം petrol pump-ൽ നിന്ന് ഇന്ധനം നിറച്ചു യാത്ര തുടര്‍ന്നു.
റൂട്ട് മാറ്റി, ചുങ്കം വഴിയായി തിരിച്ച് പോക്കിന്റെ ലക്ഷ്യം .
malappuram distrct ൽ ഒരു 30km വഴി തെറ്റിയെങ്കിലും യാത്രയില്‍ മറ്റു ബുദ്ധിമുട്ടുകളില്ലാതെ വളാഞ്ചേരിയിൽ നിന്ന് ഒരു ചായയും കുടിച്ച്, യാത്ര തുടര്‍ന്ന് ഏകദേശം ഒരു 2.30 am ന് തിരിച്ചെത്തി
#RX_RIDE
#Wayanad
#Chembra_peak
#Love_lake
#Wayanad
#Chembra_peak
#Love_lake
Comments
Post a Comment