പക്ഷികളുടെ ലോകത്ത് ആകാശം മുട്ടെ പറന്ന അതികായകന്റെ, അതുല്യപ്രതിഭയുടെ സോ.സലിം അലിയുടെ ജന്മദിനം
പക്ഷികളുടെ വിസ്മയ ലോകത്തെകുറിച്ച് ഭാരതിയരെ ഉദ്ബോധിപ്പിക്കുന്നതിന് തന്റെ അവസാന നാളുകൾ വരെ കാടും, മേടും, ദുർഘട പാതകളും, താണ്ടി അദ്ദേഹം നടത്തിയ സാഹസിക സഞ്ചാരങ്ങൾ ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.
പുതുതലമുറകളിലെ പക്ഷി നിരീക്ഷകരുടെയെല്ലാം ഗുരുസ്ഥാനിയനും മുമ്പേ പറന്ന് വഴികാട്ടിയ മഹാനുമായിരുന്നു അദ്ദേഹം
പക്ഷികളുടെ ലോകത്ത് അക്കാലത്തെ അസൗകര്യങ്ങളടെ ഇടനാഴികളിലൂടെ അദ്ദേഹം ചിറകടിച്ചു പറന്നുയരുകയായിരുന്നു
അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുമ്പിൽ നമിക്കാം നേരാം, ഒരു കോടി പ്രണാമം.
അദ്ദേഹം സഞ്ചരിച്ച വഴിയെ ഇന്ന് നമ്മൾ ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ ഒരിക്കലും നമ്മെ സുഖപ്പെടുത്തുന്ന തരത്തിലുള്ളതല്ല,
മറിച്ച് ഏറെ വേദനിപ്പിക്കുന്നതുമാണ്.
ഞാൻ എന്റെ ഔദ്യോഗിക ജോലികൾക്കിടയിൽ ഡോ.ശശികുമാർ സാറിന്റെയും, കൂട്ടാളികളുടെ കൂടെയും മറ്റും ഡോ സലിം അലി അവർകൾ പണ്ട് സഞ്ചരിച്ച വഴികളും മേടുകളും, കാടും, കടലും (തീരക്കടൽ) കറേയേറെ ഭാഗങ്ങളിൽ വീണ്ടും ചെന്നപ്പോൾ പല പക്ഷികളും അത്തരം മേഖലകളിൽ ഇല്ലാതായതായും എണ്ണം കുറഞ്ഞതായും 'ആവാസകേന്ദ്രങ്ങൾ തന്നെ ഒഴിഞ്ഞതായും ഒക്കെയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ശരിക്കും ലഭ്യമായത്.
നമ്മുടെ പുരാണേതിഹാസങ്ങളിൽ, സാഹിത്യത്തിൽ ഒക്കെ എത്രയോ തവണ പല ഭാവത്തിൽ വർണ്ണിച്ചിട്ടുള്ള പക്ഷികൾ ' അവ എന്നും നമ്മുടെ സംസ്കൃതിയുടെ,പരിസ്ഥിതിയുടെ എല്ലാം അവിഭാജ്യ ഘടകങ്ങൾ തന്നെയായിരുന്നു.
എന്നാൽ ഇന്ന് പക്ഷികളുടെ സ്ഥിതി അത്ര ശുഭകരമല്ല. അവയിൽ പലതും നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാകുകയാണ്
എണ്ണത്തിൽ കുറയുകയാണ്.
ദേശാടനക്കിളികളും കൊറ്റില്ലങ്ങളും ആവാസ കേന്ദ്രങ്ങളും നാടു നിങ്ങുന്നു.
കണ്ടലും കായലും, കാവുകളും കാടുകളും, ഒക്കെ കയ്യേറ്റത്തിലും 'വികസന മുന്നേറ്റത്തിലും തകർന്നടിയുമ്പോൾ പക്ഷികൾക്കിവിടെ ആവാസമെവിടെ.
ഈ മണ്ണും ജലവും, വായുവും അവക്കു കൂടി അവകാശപ്പെട്ടതല്ലേ?
കണ്ണുണ്ടായാൽ പോരാ, കാണണം;
കണ്ണു തുറന്ന് ഗ്രഹിക്കണം.
അത്തരം അകക്കണ്ണ് തുറപ്പിക്കുന്ന
ചിത്രമാണ് പരിസ്ഥിതി പ്രവർത്തകനും എന്റെ സുഹൃത്തുമായ സുനിൽകുമാറിലൂടെ മാതഭൂമി പത്രം നമ്മളെ മുമ്പേ കാണിച്ചത്
വീണ്ടും വീണ്ടും പക്ഷികളെ അറിയാൻ ശ്രമിക്കാം ,
പഠിക്കാം
ഒത്തൊരുമിക്കാം ,
നിരീക്ഷിക്കാം
അവയെ അടുത്തറിയാം
പക്ഷികൾക്കൊപ്പം ചിറക് വിരിച്ച് ഉയരെ പറക്കാൻ ശ്രമിക്കാം. അവയെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാം
Comments
Post a Comment