തെക്കേ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ചിരപരിചിതമായ ഹില്‍ സ്റ്റേഷനാണ് ഊട്ടി.വ്യക്ഷലതാദികളാല്‍ വലയം ചെയ്യപ്പെട്ട ഈ നഗരം ഉദഗമണ്ടലം എന്ന നാമത്തിലും അറിയപ്പെടുന്നു.സഞ്ചാരികളുടെ വിഹാര കേന്ദ്രമാണ് ഇവിടം.17°c ആണ് ഇവിടെയുള്ള ടെംമ്പറേച്ചര്‍,തണുപ്പ് കാലങ്ങളില്‍ ഈ അളവ് കുറഞ്ഞ് 5°c വരെയൊക്കെ എത്തി നില്‍ക്കും.ഊട്ടി തടാകത്തിലൂടെയുള്ള ബോട്ടിംഗ്,എല്‍ക്ക് മലകളുടെ ചെരുവുകളില്‍ നിലകൊള്ളുന്ന രണ്ടായിരത്തില്‍പരം വ്യത്യസ്ത ഇനങ്ങളിലുള്ള റോസ് ഗാര്‍ഡന്‍,പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവയെല്ലാം ഊട്ടിയുടെ ശ്രദ്ദാകേന്ദ്രങ്ങളാണ്.മലപ്പുറത്ത് നിന്നും ഞാനും സുഹ്യത്തുക്കളും ഗിയര്‍ലെസ്സ് ബൈക്കില്‍ മുള്ളി വഴി ഊട്ടിയിലേക്ക് നടത്തിയ യാത്ര ഏറെ കൗതുകകരമായിരുന്നു.160 കി.മീ ദൂരമാണ് ഈ വഴിയിലൂടെ ഊട്ടിയിലേക്ക്.43 ഹെയര്‍പിന്നുകള്‍ കടന്ന് വേണം ഇതു വഴി പോകാന്‍.ഊട്ടിയിലേക്കുള്ള മറ്റു പാതകളെ താരതമ്യം ചെയ്യുമ്പോള്‍ ഈ വഴി അത്ര സുഖമമല്ല.എന്നാല്‍ ഒരു നല്ലൊരു സഞ്ചാരിക്ക് മറ്റു വഴികള്‍ നല്‍കുന്നതിനേക്കാള്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഈ വഴിക്ക് നല്‍കാനാവും.പോകുന്ന വഴിയില്‍ ആന,കാട്ടുപ്പോത്ത് തുടങ്ങിയ വന്യമ്യഗങ്ങള്‍ സര്‍വ്വ സാധാരണമാണ്.മലപ്പുറം,അട്ടപ്പാടി,മുള്ളി,മഞ്ചൂര്‍,ഊട്ടി ഇതാണ് പാത.മറ്റു വഴികളെ സംബന്ധിച്ച് നോക്കുമ്പോള്‍ ഈ വഴിയിലൂടെ വാഹന ഗതാഗതം കുറവുള്ളതിനാല്‍ സുഖമമായി യാത്ര ചെയ്യാം.43 ഹെയര്‍പിന്നുകള്‍ കടന്ന് കോടയില്‍ അലിഞ്ഞ് ലക്ഷ്യത്തിലേക്ക് അടുക്കുന്തോറും കൂടി വരുന്ന തണുപ്പില്‍ ലയിച്ച് പാറി പറന്നു വരുന്ന സഞ്ചാരികള്‍ക്ക് കണ്ണിന് കുളിരേകുന്ന കാഴ്ച്ചകളുമായി കാത്തിരിക്കുന്നു എത്ര കണ്ടാലും മനം മടുക്കാത്ത ഇന്ത്യയുടെ സ്വിസ്സര്‍ലന്‍റ്.
വീഡിയോ കാണാന്‍ ദയവായി ലിങ്കില്‍ ക്ളിക്ക് ചെയ്യുക,വീഡിയോ ഇഷ്ടപ്പെട്ടെങ്കില്‍ ലൈക്ക് ചെയ്യുക*👇🏻👇🏻👇🏻👇🏻
https://youtu.be/nK3Z_7RE7DQ
*പുതിയ വീഡിയോസിനായി ചാനല്‍ സബ്സ്ക്രൈബ്ബ് ചെയ്യുക*
Comments
Post a Comment