ഗ്രേറ്റ് വാൾ ഓഫ് ഇന്ത്യ


ചൈനയുടെ വൻ മതിൽ കഴിഞ്ഞാൽപ്പിന്നെ ലോകത്തെ ഏറ്റവും നീളമുള്ള മതിലാണ് Great wall Of India .ഇത് രാജസ്ഥാനിലെ കുംബൽഗഢ് കൊട്ടാരത്തിന്റെ സംരക്ഷണ മതിലാണ്.ഉദയപ്പൂരിൽ നിന്നും 64 കി.മീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം 15 മതു നൂറ്റാണ്ടിൽ കുംഭ എന്ന രാജാവാണ് നിർമ്മിച്ചത് . ഐക്യ രാഷ്ട്രസഭയുടെ പൈതൃക സമ്പത്തിൽ ഇടം നേടിയ ഈ മതിലിനു നീളം 36 കി.മീറ്ററും വീതി 15 മുതൽ 25 അടി വരെയുമാണ്.
ആരാവലി മലനിരകളെ ചുറ്റി നിർമ്മിച്ചിരിക്കുന്ന ഈ മതിലിൽക്കൂടി 8 കുതിരകളെ ഒരേ സമയം പായിക്കാൻ കഴിയും. അത്രക്കാണ് വീതി.ചൈനയുടെ വൻ മതിലിൽ ഒരു സമയം 5 കുതിരകളെ ഓടിക്കാൻ മാത്രമേ കഴിയുകയുള്ളു.
സമുദ്രനിരപ്പിൽ നിന്നും 1914 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മതിലിന്റെ നിർമ്മാണം 15 വർഷം കൊണ്ടാണ് പൂർത്തിയായത്.രജപുത്ര ആർക്കിടെക്ചർ ശൈലി യിലുള്ള നിർമ്മിതി അത്യാകര്ഷകമാണ്.
കൊട്ടാരത്തിനുള്ളിൽ 360 ക്ഷേത്രങ്ങളുണ്ട്. 300 ജൈന ക്ഷേത്രങ്ങളും 60 ഹിന്ദു ക്ഷേത്രങ്ങളും.കൊട്ടാരത്തിൽ പ്രവേശിക്കാൻ ഏഴു പ്രധാനകവാടങ്ങളുണ്ട്. 1443 ൽ ഇതിന്റെ നിർമ്മാണം ആരംഭിച്ചു എന്ന് കണക്കാക്കപ്പെടുന്നു.
ഒരു സന്യാസിവര്യന്റെ മാർഗ്ഗ ദര്ശനത്തിലാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹത്തെ സ്വന്ത ആഗ്രഹപ്രകാരം ഇച്ഛാപൂർത്തിക്കായി ബലികൊടുത്തുവെന്നും അതിനുശേഷമാണ് മതിലും കൊട്ടാരവും പണിപൂർത്തിയായതെന്നും ഐതീഹ്യമുണ്ട്.
വിദേശികളുൾപ്പെടെ ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ ദിവസവുമെത്തുന്നു.

Comments