Intro Narration
ഇതിപ്പൊ ഏത് കഥയാന്ന് സംശയിക്കണ്ട, അത് തന്നെ, 2017 നവംബർ 12,13 കക്കാടംപൊയിൽ നൈറ്റ് ക്യാമ്പിന്റെ കഥ... (Roving In Nature). യാത്രികൻ നടത്തിയ 56 മത്തെതും കാലിക്കറ്റ് യൂണിറ്റിന്റെ പേരിൽ നടത്തിയ 11 ന്നാമത്തെതുമായ ഇവന്റ്...
ഞായറാഴ്ച രാവിലെയാണ് യാത്ര തുടങ്ങുന്നതെങ്കിലും ഞാൻ ശനിയാഴ്ച ഉച്ചക്ക് തന്നെ കോഴിക്കോട് ലക്ഷ്യമാക്കി വണ്ടി സ്റ്റാർട്ടാക്കി... വൈകിട്ട് ഡക്കാത്തലോണിൽ യാത്രികന്റെ ചെറിയൊരു പരിപാടി... "Hiking Workshop" നമ്മുടെ ബാസിംക്ക പൊളിച്ചടുക്കിക്കളഞ്ഞ് അത്... ഞാനും ഡുമ്പയും ഡീഡിയും കൂടെ ഉള്ളതാകാം പുള്ളിക്കൊരു ധൈര്യം... എന്താല്ലേ..? 😉 അത് കഴിഞ്ഞ് അവിടുള്ള ചില ഗെയിമുകളിൽ നമ്മളിങ്ങനെ മുഴുകിയിരിക്കുമ്പോൾ ദാണ്ടടാ അലവൻസ്മെന്റ്‍, ഡുമ്പാ ഡാൻസ് ഉണ്ടെന്ന്... കേട്ടപാതി കേൾക്കാത്ത പാതി എല്ലാം ഓടി സ്റ്റേജിനു മുന്നിലേക്ക്... വിളിച്ച് പറഞ്ഞ ശബ്ദമാധുര്യം കൊണ്ടാകാം അതെന്ന് എനിക്കും തോന്നി... 😉 ഞാനും പോയി... അല്ലാ ഇതെന്താന്ന് നമുക്കൊന്നറിയാല്ലോ... 😉 അങ്ങനെ സൂമ്പാ ഡാൻസും കളിച്ച്... പാവം ഡീഡിക്ക് കുമ്പാ ഡാൻസ് ആയിപ്പോയി... തടി കുറക്ക് മനുഷ്യാ... 😁 ഒന്ന് ഫോർവേഡ് അടിക്കണം.. BGM ഇല്ലാത്തത്കൊണ്ട് വെറുപ്പിക്കലായിപ്പോകും... അവിടുന്ന് നേരെ കോഴിക്കോട് ബീച്ച് >> ഫുഡ്ഫെസ്റ്റിവൽ >> കുഴിമന്തി >> ബാസിംക്കാന്റെ വീട് >> നട്ടപ്പാതിരക്ക് പുഴയിലെ കുളി >> രാവിലെ മുക്കത്ത്...
സീൻ 1
മുക്കത്ത് വച്ചായിരുന്നു റൈഡ് സ്റ്റാർട്ട് ചെയ്തത്... റൈഡിൽ 37 പേർ... നേരെ മുക്കം ബെന്റ് പൈപ്പ് പാലം... കഴിഞ്ഞ കക്കാടം റൈഡിന് സുബൈർക്ക തേങ്ങയുടച്ച അതേ ലൊക്കേഷൻ... സത്യത്തിൽ കക്കാടംപൊയിലെന്ന് കേട്ടാൽ തേങ്ങയുടച്ച് പോകും... ഡാർക്ക് സീനാണ് ബ്രോ ഇനിയങ്ങോട്ട്... ഈ ബാസിംക്ക സെറ്റ് ചെയ്യുന്ന റൈഡൊക്കെ ഇങ്ങനെയാ... കട്ട ഓഫ്റോഡ് ഉണ്ടാകും... ഈ കഥയിലെ വില്ലൻ ആരാന്ന് ഇനി പറയണ്ടല്ല... 😁 അല്ലാാ... എല്ലാവർക്കും വിശക്കുന്നുണ്ടല്ലേ...? സമയം പുലർച്ചെ 8 മണിയായല്ലോ... എങ്കിൽ നമുക്കാദ്യം അതിലൊരു തീരുമാനമാക്കാം... അത് കഴിഞ്ഞാകാം ബാക്കി കഥ...
കക്കാടംപൊയിൽ എത്തുന്നതുനു മുൻപൊരു വീട്ടിലായിരുന്നു ബ്രേക്ക്ഫാസ്റ്റ് സെറ്റ് ചെയ്തത്... (ഹോം പാർക്ക്) നല്ല കിടു ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും... *"സേട്ടാ ഇന്തമാതിരി അല്ലൈ ഇത് സാപ്പിടേണ്ടത്, 8 ഇഡ്ഡലി ഒരുമിച്ച് കുഴച്ച് സമ്പാർ ഒഴിച്ച് ചമ്മന്തിയിൽ മുക്കി ഒറ്റ വിഴുങ്ങൽ"* ഡുമ്പ തിന്നുന്നത് ഇങ്ങനെയാ... 🤣 അവന്റെ വില്ലൻ എന്നും ഫുഡായിരുന്നു... അറ്റാക്ക് ചെയ്ത് കൊല്ലും അവൻ... ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ കേറി വരുന്നു നമ്മുടെ മാമൻ (ഷെറിൻ ചേട്ടൻ)... ഒരു ഭീകരാന്തരീക്ഷം കണ്ട് പുള്ളി പകച്ച് പോയെന്ന് മുഖം കണ്ടപ്പോൾ തോന്നി... (ചുമ്മാതെയാ... ഫുഡ് തീർന്നോന്നുള്ള വേവലാതിയാ ആ മുഖത്ത് കണ്ടത് ) 🤣 ആ കണ്ണുകളിലെ തീഷ്ണത അവിടുള്ള ഇഡ്ഡലി മുഴുവൻ ദഹിപ്പിച്ച്...
അല്ലാ നേരത്തെ പറഞ്ഞ ആ വില്ലൻ ബാസിമിന്റെ ഓഫ്റോഡ് നമുക്ക് നോക്കണ്ടേ... എന്റെ പൊന്നോ.... അക്ഷരാർഥത്തിൽ പൊളിച്ച റൈഡ്... മരുമകൾക്ക് പറ്റിയ മാമൻ... റോഡ് മാത്രല്ലടാ കാടും ഞാൻ വണ്ടിയിൽ കയറും എന്ന് പറഞ്ഞ് കാട്ടിലേക്കൊക്കെ വണ്ടി മറിച്ചിടുന്നുണ്ടായിരുന്നു... ആരൊക്കെയോ വീണ്... ഭാഗ്യത്തിന് ഒന്നും പറ്റിയില്ല... കയ്യും കാലുമൊക്കെ തളർന്ന് പോകുന്നപോലെ തൊന്നിപ്പോയി... ബാസിംക്കാ... എന്റെ വണ്ടി.... ☹
സീൻ 2
കഥയുടെ അടുത്ത സീൻ ഗ്രീനായിരുന്നു... ഒരു ട്രക്കിംഗ്... അത് പിന്നെ ഇരുന്നും കിടന്നും നടന്നും ഉച്ചവരെ പോയതറിഞ്ഞില്ല... വിശപ്പിന്റെ വിളിയല്ലേ ആ കേട്ട്ത്...!!! അയ്യോ അതെ... വണ്ടി വിട് സുഗുണാ.... 😁😁😁
വീണ്ടും താഴെ കക്കാടത്തുള്ള ആ വീട്ടിൽ തന്നെ... നല്ല കിടിലൻ ഭക്ഷണം... കുന്നും മലയുമൊക്കെ കയറി ഇറങ്ങി വന്നതാകാം ഫുഡ് അടിച്ച് കഴിഞ്ഞപ്പോൾ പലരും ചെറുതായൊന്ന് മയങ്ങിപ്പോയത്... പെട്ടെന്നാണ് ഞാനത് കണ്ടത്... നമ്മുടെ സഫീർ ഒരു സഞ്ചിക്ക് മുകളിൽ കൈ വച്ച് ഇരിക്കുന്നു... ആ സഞ്ചിയിൽ എന്താകും...?? കണ്ടാൽ ഡുമ്പയെപ്പോലെ തോന്നിക്കുന്ന അവൻ പിന്നെ മറ്റെന്തിനെങ്കിലും ഇതുപോലെ കാവലിരിക്കുമോ..?? ആ സഞ്ചി നിറയെ ഉണ്ണിയപ്പമായിരുന്നു സുഹൃത്തുക്കളേ... 😁 വൈകിട്ട് കാമ്പിൽ പോയി ചായക്കൊപ്പം കഴിക്കാന്ന് പറഞ്ഞ് നമ്മളവിടുന്ന് ഇറങ്ങാൻ പോകുകയായിരുന്നു.... ഇപ്പ പൊട്ടിക്കും ഇപ്പ പൊട്ടിക്കും എന്ന് കരുതി ഉണ്ണിയപ്പ സഞ്ചിക്കരികിൽ ഇരിക്കുന്ന സഫീറിന്റെ മുഖഭാവം കണ്ടിട്ടാകാം മുഫ്സിൻ പറഞ്ഞു ഇനി ഇതും കൂടി കഴിച്ചിട്ട് പോകാം😁 ഉണ്ണിയപ്പവും ചാപ്പിയും... അയ്യോ തെറ്റിയതല്ല... ചാപ്പിയെന്ന് പറഞ്ഞാൽ ചായയുമല്ല കാപ്പിയുമല്ലാത്ത ഒരു സാധനം... തുളസിയിലയൊക്കെ ഇട്ട് ഉണ്ടാക്കിയ ഒരു കിടു ഐറ്റം... എന്നാപ്പിന്നെ നമുക്ക് കഥയുടെ സെക്കന്റ് ഹാഫിലേക്ക് പോയാല്ലാ...?? ഒന്നിന് പോകാനുള്ളവർ പോയിട്ട് വാ ഇനിയങ്ങോട്ട് വില്ലന്റെ വിളയാട്ടമാണ്....
സീൻ 3
നൈറ്റ് കാമ്പിലേക്കാണ് പോകുന്നത്... ഓഫ്റോഡൊക്കെ തീർന്നെന്ന് കരുതി റിലാക്സ് ചെയ്തങ്ങ് പോകുകയായിരുന്നു... കോഴിപ്പാറ വെള്ളച്ചാട്ടം റോഡ് കഴിഞ്ഞ് കുറച്ച് പോയതേ ഉള്ളൂ... സീൻ പിന്നേം ഡാർക്ക്... കട്ട ഡാർക്ക്... ഒരു കടുക് മണി ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ പോയാൽ നമ്മളും എഞ്ചിനും തവിട് പൊടി... പറഞ്ഞ് തീർന്നില്ല മാമൻ മണ്ണ് പരിശോധിക്കാൻ തുടങ്ങി... കഥയൊന്ന് സ്പീഡാക്കണമെന്നുണ്ട്... പക്ഷെ ഓഫ്റോഡല്ലേ ഞാനെന്ത് ചെയ്യാനാ...!!! വില്ലനായ ബാസിംക്ക ചിരിച്ച് കൊണ്ട് ആരുടെയൊക്കെയോ വണ്ടികൾ തലങ്ങും വിലങ്ങും ഓടിക്കുന്നു... *ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ...* 🤣 എങ്ങനെയൊക്കെയോ എല്ലാവരും ഒരു തോടിന്റെ മുന്നിൽ വരെ എത്തി... ഈ തോടിന്റെ സീൻ കട്ട് ചെയ്യാൻ ഞങ്ങൾ കുറച്ചുപേർ തീരുമാനിച്ചു... പുതിയ വണ്ടിയായതുകൊണ്ട് ഞാനും അവിടെ വണ്ടി സൈഡാക്കി കാമ്പിലേക്ക് നടന്നു... ഏകദേശം 7 മണിയായിക്കാണും... തണുപ്പ് വരാൻ തുടങ്ങിയ സമയം... എല്ലാ റൈഡിലും ഒരു കുളി നിർബന്ധമായും ഉണ്ടാകാറുള്ളത് പോലെ ഇതിലും ഉണ്ട്... മനസും ശരീരവും റീഫ്രഷ് ചെയ്യാൻ തീരുമാനിച്ച് പുഴയിലേക്ക്... പുഴയാ...?? ഫ്രീസറെന്ന് പറയടാ... 🙈 ഒന്ന് മുങ്ങിക്കയറി ഓടി ക്യാമ്പിലേക്ക്... 😁😁
സീൻ 4
വട്ടമിട്ടിരിക്കുന്ന മെമ്പേർസ്... കാമറ എവിടെ വെക്കണം...?? ഒത്ത നടുക്ക് കാമറയും പിടിച്ച് മുല്ലാക്കാന്റെ കാമറാമാൻ... അപ്പൊ തുടങ്ങട്ടെ പരിചയപ്പെടൽ... ഒരു ദിവസം മുഴുവൻ കൂടെയുണ്ടായിരുന്നവർ ഇനിയെന്ത് പരിചയപ്പെടൽ എന്നാകും പ്രേക്ഷകരുടെ ആശങ്ക... അതാണല്ലോ ട്വിസ്റ്റ്... നമ്മൾ എന്നും അങ്ങനെയാ.... ആദ്യം ഒരുമിച്ച് കളിചിരികൾ... പിന്നെ പരിചയപ്പെടൽ... പേരും നാടും ജാതിമതമൊക്കെ നോക്കിയുള്ള സൗഹൃദം നമുക്ക് വേണ്ടടോ... അല്ല പിന്നെ.. ഇതിനിടയിൽ വിറക് കൊണ്ടുവരുന്ന ഒരു സീൻ ബാക്കിൽ നടക്കുന്നുണ്ടായിരുന്നു.... കാമ്പ് ഫയർ... മുബ്രുവിന്റെ നേതൃത്വം.. അല്ലെങ്കിലും കത്തിക്കാൻ അവൻ മിടുക്കനാ 😁😁 കഞ്ഞിയും പയറും കോലായിൽ എത്തിയത് കണ്ടപ്പോൾ മുല്ലാക്കക്ക് ഗ്രൂപ്പ് ഫോട്ടോ എടുത്താൽ കൊള്ളാമെന്നായി... ഇത് കഴിഞ്ഞാൽ ഫുഡഡിയാണല്ലോ... സ്റ്റാർട്ട് കാമറ ആക്ഷൻ കട്ട്... എല്ലാം വളരെ പെട്ടെന്ന്... ഗ്രൂപ്പായി നിന്നവർ ഒരു ലൈനായി മാറിയതും ഡയറക്ടർ അറിഞ്ഞത്പോലുമില്ല... അതാ ഒരു പാട്ട് പെട്ടിയും തൂക്കി രണ്ടുപേർ ഇരുട്ടിന്റെ മറവിൽ നിന്നും പ്രത്യക്ഷപ്പെടുന്നു... അത് മറ്റാരുമല്ല... പ്രസൂൺ ബേപ്പൂരും അതുലും... ഇനിയിപ്പൊ ആരു വേണം... 39 തികഞ്ഞല്ലോ...
സീൻ 5
ക്യാമ്പ് ഫയർ...
തണുപ്പിനെ തടയാൻ ആ തീ നന്നേ പ്രയാസപ്പെടുന്നത് കണ്ടിട്ടാകാം നമ്മുടെ അഷ്കർ ആരുടെയോ വണ്ടിയിൽ നിന്നും പെട്രോൾ ഊറ്റി വിറകിലൊഴിച്ചത്... ആഹാ.. നല്ല സീൻ... അതൊരു കൗതുകമായതുകൊണ്ടാണോ ആരുടെയോ വണ്ടിയായതിനാലോ അഷ്കർ പെട്രോൾ പിന്നേം കുറേ ഒഴിച്ച്... പാട്ടും ഡാൻസുമായി കുറേ മണിക്കൂറുകൾ... അതിനിടയിൽ ടെന്റ് അടിക്കാനും തുടങ്ങി പലരും...എന്നാൽ പിന്നെ ഒരു ടെന്റിലാകാം ഉറക്കമെന്ന് ഞാനും തീരുമാനിച്ചു... എന്റെ പൊന്നോ... ചത്തില്ലെന്നേ ഉള്ളൂ... തണുപ്പിന്റെ കാഠിന്യവും പുറത്ത് ഡുമ്പയും അതുലും പ്രസൂണും പാട്ടും ഡാൻസും നിർത്താത്തതിനാലും ആ രാത്രി മറക്കാനാകാത്ത ഒരു രാത്രിയായിമാറി...
സീൻ 6
റൂമിലേക്ക് കയറി വരുന്ന വില്ലൻ ബാസിം...
രാവിലെ ടെന്റിൽ നിന്നും എണീറ്റ് അകത്ത് റൂമിൽ പോയി കിടന്നതെ ഉള്ളൂ.... വീണ്ടും വില്ലന്റെ വില്ലത്തരം... ബാസിംക്കാ കുറച്ച് സമയം ഉറങ്ങട്ട്... *ആരോട് പറയാൻ ആരു കേൾക്കാൻ....*😒 എണീറ്റ് പോയി കൂടെ... പോയത് നഷ്ടമായില്ല കേട്ടാ... കിടു കാനന യാത്ര... രക്തദാനവും..(അട്ടകടി) കാട്ടിലെ നടത്തം കഴിഞ്ഞ് ഒരു കിടിലൻ കുളി... തലേന്ന് കുളിക്കാത്തവർ അന്ന് കുളിച്ച്😁 കുളിച്ചിട്ട് 12 മണിക്കൂർ ആയില്ല എന്ന് പറഞ്ഞ് അഷ്കർ മാറി നിന്ന് 🤣
ക്ലൈമാക്സ് സീൻ...
കുളിച്ചൊരുങ്ങി മടക്കയാത്ര വീണ്ടും ഭക്ഷണം തരുന്ന ആ വീട്ടിലേക്ക്... അതിനു മുൻപ് ഈ കയറി വന്ന ഓഫ്റോഡൊക്കെ ആരിറക്കും..? നമ്മളെന്നെ ഇറക്കാം... എന്റെ പൊന്നോ... സീൻ ഒന്ന് വെട്ടിച്ചുരുക്കിയതാ... അങ്ങനെ ഒരുവിധം ഓഫ്റോഡൊക്കെ ഇറങ്ങി ചായ കുടി തുടങ്ങി... അല്ല ഇതെന്താ സംഭവം..? ഹോളിക്ക് പോയ പുട്ടോ... എല്ലാം കളർഫുൾ ആണല്ലോ... പുട്ടിലും കളറോ...? അതെന്നെ... പല കളറിലുള്ള പുട്ട്... സാദാ പുട്ടും ചിരട്ടപ്പുട്ടും... കഴിഞ്ഞ സീനിൽ പുഴയിൽ ആർത്തുല്ലസിച്ചതാകാം നല്ല വിശപ്പ്... പുട്ടും കടലയും നന്നായി തട്ടി... കൂടെ ഒന്നൊന്നര ചായയും... ഉയരം കൂടിയതോണ്ടല്ല അവരുടെ കൈപുണ്യം കൊണ്ടാകാം ചായ ഒരു മൂന്ന് ഗ്ലാസെങ്കിലും കുടിച്ച്കാണും... ഞാൻ മാത്രമല്ല കേട്ടാ... പലരും... 😁 അവിടുന്നിറങ്ങി നേരെ റൈഡ് തുടങ്ങിയ സ്ഥലത്തേക്ക്... ബെന്റ് പൈപ്പ് പാലത്തിൽ വച്ച് നടന്മാരൊക്കെ നാല് വഴിക്ക് തിരിയാൻ പോകുന്നു... സീൻ ശോകമായോ..? ഏയ് ഇല്ല... നല്ല കുറേ ഓർമ്മകളും അതിലേറെ നല്ല ചില ബന്ധങ്ങളും കൈമുതലാക്കി വീണ്ടും കാണുമെന്ന് ഉറപ്പ് പറഞ്ഞ് റൈഡ് പൂർത്തിയായ സന്തോഷം പങ്കിടുന്ന സീൻ ശോകമാകില്ലല്ലോ... വില്ലനെന്ന് പറഞ്ഞ ബാസിംക്കയാണ് കഥയുടെ അവസാനം നായകനായത്...
ശരിയാണ്... പുള്ളിയുടെ നെട്ടോട്ടമാണ് ഈ ഒരു ട്രക്കിംഗ് നൈറ്റ് ക്യാമ്പ് ഇത്രയേറെ വിജയകരമായിപൂർത്തിയാക്കാൻ യാത്രികനു സാധിച്ചത്... കൂടെ നമുക്കൊപ്പം നിന്ന മെമ്പേർസിന്റെ മനസ്സും... നമ്മുടെ യാത്രയിൽ മദ്യമോ സിഗരറ്റോ പാടില്ലാന്ന് പറഞ്ഞത് എല്ലാവരും ഒരുപോലെ അംഗീകരിച്ച് കൂടെ നിന്നു... മറ്റാരും ചെയ്യാത്ത തരത്തിൽ തന്നെയാണ് നമ്മൾ ഇത് ചെയ്തതെന്ന അഭിമാനത്തിൽ നിർത്തുന്നു.... വീണ്ടും അടുത്ത യാത്രയിൽ കാണാമെന്ന പ്രതീക്ഷയോടെ...
വിഭീഷ്...
*ശുഭം*
Comments
Post a Comment