ഈ സന്ദേശം മാക്സിമം ഷെയർ ചെയ്യൂ തളിപ്പറമ്പ് പോലീസിന്റെ ദാർഷ്ട്യം ജനങ്ങൾ തിരിച്ചറിയട്ടെ


❌❌❌❌❌❌❌❌❌❌❌❌

എന്താണ് പോലീസ് ചെയ്ത തെറ്റ് എന്നാണോ. തളിപ്പറമ്പിലെ ഈ സ്ഥലത്തെപ്പറ്റി അറിയുന്നവർക്ക് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല ... എങ്കിലും പറയാം കാര്യങ്ങൾ ഇങ്ങനെയാണ്, ചിത്രത്തിൽ കാണുന്നത് നാഷണൽ ഇലക്ട്രോണിക്സിന് മുൻവശമുള്ള റോഡാണ് തളിപ്പറമ്പിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ യൂട്ടേൺ തിരിയുന്ന സ്ഥലം, ബസ്സ് സ്റ്റാന്റിൽ നിന്നും വരുന്ന അനവധി ബസ്സുകളും കോർട്ട് റോഡിൽ നിന്നും വരുന്ന വാഹനങ്ങളും ഹൈവേയിലേക്ക് പ്രവേശിക്കുന്ന സ്ഥലം, പോരാഞ്ഞ് കാൽനടയാത്രക്കാർക്കുള്ള സീബ്രാക്രോസ് ലൈനും ഗതാഗതക്കുരുക്ക് പതിവാണ് ഇവിടെ.  ഈ പ്രദേശത്ത് പൊതുജനങ്ങൾക്ക് മേൽ പോലീസ് കുതിരകേറാൻ തുങ്ങിയിട്ട് കാലമേറെയായി . ഒരൽപ്പനേരം ഇവിടെ ആളെക്കയറ്റാൻ നിർത്തുന്ന ചെറു വാഹനങ്ങളെപ്പോലും പോലീസ് കാടിറങ്ങുന്ന കാട്ടാനയെ കുങ്കിയാനയെ ഉപയോഗിച്ച് കാട്കയറ്റുന്ന പോലെ തുരത്തിയോടിക്കുന്നത് പതിവാണ്. പ്രതികളോട് പെരുമാറുന്നത് പോലെ അതിഭീകരമായി ഹോണുമുഴക്കിയും മറ്റും പോലീസ് രാവിലെത്തൊട്ട് ഈ പ്രദേശത്തുണ്ടാകാറുണ്ട് .. മാത്രമല്ല ഇവിടെ നിന്ന് മാറുന്ന വാഹനങ്ങളുടെ പിന്നാലെപ്പോയി ഒരു സ്ഥലത്തും പാർക്ക് ചെയ്യാൻ സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്നതും പതിവാണ്. ഇന്ന് അതേ സ്ഥലത്ത് റോഡിൽ സീബ്രാക്രോസ് ലൈലിന് മുകളിൽ തന്നെ ഇതേ തളിപ്പറമ്പ് പോലീസിന്റെ വാഹനം ഡ്രൈവർ പോലുമില്ലാതെ അരമണിക്കൂറിലേറെ നിർത്തിയിട്ടത്. സമീപത്ത് ഒരു പോലീസ്കാരെപ്പോലും കണ്ടതുമില്ല, മാത്രമല്ല കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുമുണ്ടായി, യുടേൺ തിരിഞ്ഞു പോകുന്ന വാഹനങ്ങൾക്കും ശല്യമായി...
സാധാരണക്കാർക്ക് ഒരു നിയമവും പോലീസിന് മറ്റൊരു നിയമവും

Comments