ഭൂട്ടാൻ ടൂറിസം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു


  നിങ്ങൾ ഭൂട്ടാൻ സന്ദർശിക്കാൻ plan ചെയ്തു നിൽക്കുകയാണെങ്കിൽ അടുത്ത മാസം തന്നെ വിട്ടോളൂ .. കാരണം 2018 ജനുവരി മുതൽ ഭൂട്ടാൻ govt. ടൂറിസ്റ്റുകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോവുകയാണ്. ഇന്ത്യക്കാരായ സഞ്ചാരികളെയാണ് ഇത് കൂടുതൽ ബാധിക്കുക.
വളരെ അച്ചടക്കവും ശാന്തതയുമുള്ള ഭൂട്ടാൻ ൽ വർധിച്ചു വരുന്ന സഞ്ചാരികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി /ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഈ നടപടികൾ :
2018 ജനുവരി മുതൽ :
1) ഭൂട്ടാൻ ൽ കടക്കാൻ e-permit ആയിരിക്കും.
2)പെർമിറ്റ്‌ കിട്ടാൻ valid പാസ്പോർട്ട്‌ നിർബന്ധമാക്കും
3)ഒരു ഭുറ്റാനീസ് ടൂർ ഓപ്പറേറ്റർ വഴി മാത്രമേ ഭൂട്ടാൻ ൽ സന്ദർശനം അനുവദിക്കൂ.
       ഭൂട്ടാനീസ് ഗൈഡ്
       ഭൂട്ടാനീസ് Vehicle
      നേരത്തെ book ചെയ്ത ഹോട്ടൽ(accomodation ) details

പിന്നെ, SDF [500rs /night/person - visiting charge നേരത്തെ അടക്കണം ] ഓരോ ദിവസത്തിനും ഒരാൾക്ക് 500 rs എന്ന നിലയിൽ നേരത്തെ visiting ചാർജ് കെട്ടണം.
  4)ഭൂട്ടാൻ ൽ അവിടുത്തെ വാഹനങ്ങളിൽ  മാത്രമേ യാത്ര അനുവദിക്കുകയുള്ളു.  പുറത്തു നിന്നുള്ള വാഹനങ്ങൾക്ക് പെർമിറ്റ്‌ കിട്ടില്ല.

അപ്പോൾ, യാത്രാ ചെലവും ഗണ്യമായി വർധിക്കും.

Comments