യാത്ര അനുഭവക്കുറിപ്പ് മത്സരം

കോഴിക്കോട്: തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യാത്രാനുഭവ രചനാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഒരു രചനയാണ് അയക്കേണ്ടത്. ടൈപ്പു ചെയ്തതാണെങ്കില്‍ അഞ്ചും എഴുതിയതെങ്കില്‍ പത്തും A4 പേജില്‍ കവിയാത്ത മൗലിക രചനകളാണ് അയക്കേണ്ടത്. വിവര്‍ത്തനമോ കേട്ടെഴുത്തോ മത്സരത്തിന് പരിഗണിക്കുകയില്ല. വിദഗ്ധ സമിതി തെരെഞ്ഞെടുത്ത രചനകള്‍ക്ക് ബഹുമതിപ്പത്രവും ക്യാഷ് പ്രൈസും നല്‍കും. പ്രായപരിധിയില്ല. സ്വന്തം രചനയാണെന്ന് സാക്ഷ്യപ്പെടുത്തിയ കത്തിനോടൊപ്പം വിലാസവും മറ്റു വിവരങ്ങളും ചേര്‍ത്ത് അയക്കുക. *അവസാന തീയതി ഡിസംബര്‍ 15*

വിലാസം സെക്രട്ടറി, തനിമ കലാസാഹിത്യ വേദി, പി.ബി നമ്പര്‍: 833, മാവൂര്‍ റോഡ്, കോഴിക്കോട് 4  thani****@gmail.com
994622****

Comments