മലബാറിന്റെ മണ്ണിൽ നിന്നും ഹിമാലയത്തിലേക്ക് ഒരു സ്വപ്നയാത്ര


കടപ്പാട് :Arshak kizikeri

        

1: വർഷത്തിൽ ആറു മാസം മാത്രമാണ് ഇവിടുത്തെ സീസൺ അല്ലാത്ത സമയങ്ങളിൽ മഞ്ഞുമൂടിക്കിടക്കുന്ന റോഡ് മുഴുവൻ ബ്ലോക്ക് ആയിരിക്കും
2: കേരളത്തിൽ നിന്ന്  ട്രെയിൻ വഴി പോകുന്നവർ  ഡൽഹി, ഹരിയാന,  പഞ്ചാബ്  ,ഹിമാചൽ പ്രദേശ്, മണാലി വഴി ലഡാക്കിലേക്ക് പോകാം ലഡാക്കിലേക്ക് പോകാം, കേരളത്തിൽ നിന്ന് ബൈക്ക് ഓടിച്ചു പോകാൻ താത്പര്യം ഇല്ലാത്തവരും സ്വന്തമായി ബൈക്കിൽ ഇല്ലാത്തവർ നിരാശപ്പെടേണ്ട ആവശ്യമില്ല  ഡൽഹിയിലും   chandigrah ൽ നിന്നു daily rent ബുള്ളറ്റ് വാടകയ്ക്ക് കിട്ടും
3:  കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് നിസാമുദ്ധീൻ എക്സ്പ്രസും കേരളാ എക്സ്പ്രസും ദിവസേന സർവീസ് ഉണ്ട്

                   ഇതൊരു യാത്രാ വിവരണം മാത്രമല്ല ഞങ്ങളുടെ ഒരു ഡ്രീം ട്രിപ്പ് ആണ്  ഒരുപാടുനാൾ മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നമായിരുന്നു ഇത്    യാത്രയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില് അതും അങ്ങ് കാശ്മീരിലേക്ക് ആകാശം മുട്ടി നിൽക്കുന്ന മഞ്ഞു മലകളുടെ ഇടയിലൂടെ  ബൈക്ക് ഓടിച്ചു പോകുന്ന സുഖം അതു ഒന്ന് വേറെ തന്നെയാണ്
        നമ്മുടെ സഞ്ചാരി ഗ്രൂപ്പിൽ ലഡാക്കിലെ ക്കുള്ള യാത്രകളെ കുറിച്ച് ഒരുപാട് വിവരണങ്ങൾ ഞാൻ വായിച്ചിട്ടുണ്ട് അത് ഞങ്ങളുടെ യാത്ര വളരെ സുഗമമാക്കുന്നതിനും ചെലവു കുറയ്ക്കുന്നതിനും ഏറെ സഹായകരമായി
          അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങുന്നത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നാലു ബൈക്കുകളിലായി എട്ടുപേർ അടങ്ങുന്നതായിരുന്നു ഞങ്ങളുടെ ടീം (Ajmal,Ashif,Akshay,Muhsin,ismail,unais,shahul, പിന്നെ ഞാനും(Arshak )
ഡൽഹി വരെ ട്രെയിനിൽ ആയിരുന്നു ഞങ്ങളുടെ യാത്ര തലേദിവസംതന്നെ ബൈക്ക് പാർസൽ ചെയ്യാനുള്ള കാര്യങ്ങൾ ഒക്കെ ഞങ്ങൾ ചെയ്തു തീർത്തിരുന്നു
Bike parcel amount with paking:4300
Porter:200
Totel 1 Bike 4500
Calicut To Delhi sleeper ticket a/m for :870 1 person
  ബൈക്ക് പാർസിൽ ചെയ്യുന്നതിന്റെ വേണ്ട റെയിൽവേയുടെ നിർദ്ദേശങ്ങൾ ഞാൻ താഴെ കൊടുക്കാം

1.Rc book nd insurance copey   (ഒർജിനൽ വെരിഫൈ ചെയ്യുന്നതിന് ആവശ്യമാണ്)

2. ID Card copey

3. പെട്രോൾ ടാങ്ക് ക്ലീൻ ചെയ്തിരിക്കണo

4. Cash അടച്ച റസീറ്റ് കൈയിൽ സൂക്ഷിക്കുക കാരണം അവിടെ എത്തിയാൽ ബൈക്ക് റിലീസ് ചെയ്യുന്നതിന് റസീറ്റ്  ആവശ്യമാണ്

5. പോർട്ടർമാരെ കണ്ടു ബൈക്ക് നല്ലപോലെ പാക്ക് ചെയ്യാൻ പറയുക ചെയ്യാൻ പറയുക ചായ കുടിക്കാൻ എന്ന പറഞ്ഞ് 100, 150 കൊടുക്കുക എന്നാലേ paking ഉഷാർ ആവുകയുള്ളൂ 

                ഇവയെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്
             കോഴിക്കോട് നിന്ന കാലത്ത് 8:45 നായിരുന്നു ഞങ്ങളുടെ ട്രെയിൻ    8:30 തന്നെ ഞങ്ങളെല്ലാവരും അവിടെ എത്തി....  കൂട്ടത്തിലുള്ള ഒരുത്തന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നി ഞങ്ങൾ അവനോട് കാര്യം തിരക്കിയപ്പോൾ അവൻ പറയുന്നത് കേട്ട് ഞങ്ങൾ തലയ്ക്ക് അടിയേറ്റ് വരെ പോലെയായിപ്പോയി മച്ചാൻ ട്രെയിൻ ടിക്കറ്റ് എടുത്തിട്ടില്ല എന്ന് എന്തു ചെയ്യുമെന്നറിയാതെ ഷോക്കേറ്റ് നിൽക്കുമ്പോഴാണ് ആ മനോഹരമായ ശബ്ദം ഞങ്ങൾ കേൾക്കുന്നത്    "" യാത്രിയോം കൃപയാ ധ്യാൻ ദീജിയേ ഗാഡി നമ്പർ 2487003 നിസാമുദ്ദീൻ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ഫോർ aayegi"" പിന്നെ ഞങ്ങൾ ഒന്നും നോക്കിയില്ല ട്രേയിലേക്ക് തന്നെ കയറാൻ തീരുമാനിച്ചു...  സാധനങ്ങളെല്ലാം ട്രെയിനിനുള്ളിൽ വച്ച് ഞങ്ങൾ നാലുപേർ പുറത്തിറങ്ങി ബുള്ളറ്റ് മോൻ ട്രെയിനിൽ കയറിയ എന്ന് നോക്കാൻ വേണ്ടി പോയീ നിർഭാഗ്യവശാൽ രണ്ടു bike കയറാനുള്ള സ്ഥലമേ അതിൽ ഉണ്ടായിരുന്നുള്ളൂ ബാക്കിയുള്ള രണ്ട് ബൈക്ക് ഞങ്ങൾ പോർട്ടർ മാരുടെ സംസാരിച്ചപ്പോൾ ഉച്ചയ്ക്ക് ശേഷമുള്ള ട്രെയിനിൽ കയറ്റി വിട്ടോളാം എന്ന് അവർ ഉറപ്പുതന്നു അപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു അങ്ങനെ ഞങ്ങൾ വേഗം ട്രെയിനിൽ കയറി ഞങ്ങളുടെ സീറ്റിലിരുന്നു... എല്ലാവരുടെ മുഖത്തും ശോകം സീനായിരുന്നു
Ticket എടുക്കാൻ മാറുന്നതും രണ്ട് ബൈക്ക് കയറാത്തതും
TTR വന്നു ടിക്കറ്റ് ചോദിച്ചപ്പോൾ ഞങ്ങൾ സംഭവിച്ച കാര്യം പറഞ്ഞു അപ്പോൾ അദ്ദേഹം ടിക്കറ്റിന്റെ cash അടയ്ക്കേണ്ടി വരും എന്ന് പറഞ്ഞു....
ടിക്കറ്റ് എടുക്കാൻ മറന്ന ആ മാന്യ വ്യക്തി ( Ismail )  അവന്റെ ഏട്ടന്റെ വിളിച്ച് കാര്യം പറഞ്ഞു അവന്റെ ഏട്ടൻ റെയിൽവേ സ്റ്റേഷനിൽ പോയി സംസാരിച്ചു കുറെ form എല്ലാം fill ചെയ്തു കൊടുത്തു അങ്ങനെ റെയിൽവേ സ്റ്റേഷനിൽ നിന്നും TTR ൻ ഇൻഫർമേഷൻ കിട്ടി അദ്ദേഹം കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞപ്പോളാണ്  സമാധാനമായത്.... അതിനു ശേഷമാണ് Trip ശരിക്കും ഒരു രസകരമായിട്ട് തോന്നിയത്   ചെറിയ ചാറ്റൽ മഴയിലൂടെ ചൂളം വിളിച്ചുകൊണ്ട് ഡൽഹിയെ ലക്ഷ്യമാക്കി പായുന്ന നിസാമുദ്ദീൻ എക്സ്പ്രസിന് സൈഡ് വിൻഡോയിലൂടെ നോക്കി ആ യാത്ര ശരിക്കും ഞാൻ ആസ്വദിച്ചു
                   ഇനി രണ്ടു പകലും രണ്ട് രാത്രിയും ട്രെയിനിൽ തന്നെ യാത്ര അത്യാവശ്യം വേണ്ട ഭക്ഷണവും  ( ബ്രഡ്, ബിസ്കറ്റ്, ജാം,etc.. ) വെള്ളവും ഞങ്ങൾ കരുതിയിരുന്നു രാത്രി ഒൻപതു മണി ആയപ്പോഴേക്കും ഞങ്ങൾ ഗോവയിൽ എത്തിയിരുന്നു  അന്ന് പകൽ  കാര്യമായിട്ടൊന്നും ഭക്ഷണം കഴിച്ചിട്ടില്ല യിരുന്നു നല്ല വിശപ്പുണ്ടായിരുന്നു ഞങ്ങൾക്ക് എല്ലാവരും ഓരോ ബിരിയാണി തട്ടിയിട്ട്  ഡൽഹിയിൽ എത്തുന്നതും സ്വപ്നം കണ്ട് സുഖമായി കിടന്നുറങ്ങി..
              ഇന്ത്യയുടെ തീരപ്രദേശങ്ങൾ ആയ കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ,  എന്നിവിടങ്ങളിലെല്ലാം താണ്ടി അവസാനം കാലത്ത് 4:30 ഞങ്ങൾ Hasrath Nisamudheen എത്തി  ലഗ്ഗേജ് എല്ലാം എടുത്ത് പുറത്തിറങ്ങിയതിനുശേഷം പാർസൽ ഓഫീസിൽ പോയി വണ്ടിയുടെ കാര്യം അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് രണ്ടു മണി ആകുമ്പോൾ വരാൻ പറഞ്ഞു.  അങ്ങനെ ലഗ്ഗേജ് എല്ലാം തൂക്കി ഞങ്ങൾ റെയിൽവേ സ്റ്റേഷനു പുറത്തു കടന്നതും എവിടേക്കാണ് പോകേണ്ടത് എന്നും room വേണോ എന്നൊക്കെ ചോദിച്ചു കൊണ്ട് ഒരാൾ ഞങ്ങളുടെ മുന്നിലേക്ക് ചാടി അയാൾ ഒരുപാട് നേരം ഞങ്ങളോട് സംസാരിച്ചു കൊണ്ടേയിരുന്നു മുൻ പരിചയക്കാരെ പോലെയായിരുന്നു അയാളുടെ സംസാരവും പക്ഷേ ഓൺലൈനായി room ബുക്ക് ചെയ്തതുകൊണ്ട് ഞങ്ങൾ അയാളുടെ കയ്യിൽനിന്നും നൈസായിട്ട് സ്കൂട്ടായി കഴിയുന്നതും അവരെപ്പോലെയുള്ള ഏജന്റുമാരെ കയ്യിൽ പെടാതെ നോക്കണം. ഞങ്ങളവിടെ നിന്ന് ഒരു ടാക്സി വിളിച്ചു ഞങ്ങളുടെ ഹോട്ടലിലേക്ക് പോയി.
അന്യസംസ്ഥാനങ്ങളിലേക്ക് ബൈക്കിൽ യാത്ര പോകുന്നവർ താമസിക്കുന്ന ഹോട്ടലിൽ ബൈക്ക് സേഫ്  ആണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം കഴിയുന്നതും സെക്യൂരിറ്റി ഉള്ള ഹോട്ടലിൽ റൂം എടുക്കുക
                 ഉച്ചയ്ക്ക് റെയിൽവേ സ്റ്റേഷനിൽ പോയി ബൈക്ക് എടുത്തു വന്നതിന് ശേഷം പുറത്തു പോയി റെയ്ഡിന് ആവശ്യമായ കുറച്ചു പർച്ചേഴ്സ് നടത്തി( Ladakh cariear ,Glow, Disc Lock ) നാട്ടിലേതിനെക്കാൾ വില പൊതുവേ കുറവാണ് ഇവിടെ. രാത്രി എട്ടു മണി ആയപ്പോഴേക്കും ഭക്ഷണം എല്ലാം കഴിച്ചു ഞങ്ങൾ റൂമിലെത്തി പുറത്ത് രാവിലെ തുടങ്ങിയ ചാറ്റൽ മഴ ആയിരുന്നു ഇപ്പോൾ അടിപൊളിയായി പെയ്യുന്നുണ്ട് നാളെ രാവിലെ അഞ്ച് മണിക്കാണ് ഞങ്ങൾ യാത്ര പ്ലാൻ ചെയ്തത്  മഴ വില്ലൻ ആകുമോ എന്ന് അറിയില്ല യാത്രാക്ഷീണം ഉള്ളത് കൊണ്ടായിരിക്കാം എല്ലാവരും പെട്ടെന്ന് ഉറങ്ങി...
രാവിലെ ഉണർന്നപ്പോഴും മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു  മഴ കൊണ്ടാലും വേണ്ടില്ല  ലക്ഷ്യത്തിൽ നിന്ന് പിൻമാറാൻ ഞങ്ങൾ തയ്യാറായിരുന്നില്ല
അങ്ങനെ ആദ്യ ദിവസം തന്നെ  ഐശ്വര്യമായി മഴയും കൊണ്ട് ഞങ്ങളുടെ യാത്ര ആരംഭിച്ചു....
പിന്നെ അങ്ങോട്ടു ഒരു ഒന്നൊന്നര യാത്രയായിരുന്നു ഒരു ബോക്സറും ടീഷർട്ടും  ആയിരുന്നു വേഷം രണ്ടോ മൂന്നോ പേരുമാത്രമേ റെയിൻകോട്ട് എടുത്തിട്ടുണ്ടായിരുന്നു ഓരോ മഴത്തുള്ളിയും മേലു കൊണ്ട് വേദനിക്കുമ്പോഴുo ഞങ്ങൾക്ക് പ്രചോദനമായത്  ഒരുപാട് നാൾ കിനാവ് കണ്ടു കിടന്ന ഹിമാലയം എന്ന സ്വപ്നമായിരുന്നു Delhi -> Hariyana -> panjab  ലെ നീണ്ടുനിവർന്നു കിടക്കുന്ന നാലു വരി പാതയിലൂടെ 320 km താണ്ടി അവസാനം പഞ്ചാബ് ബോർഡറിൽ ഒരു റൂം എടുത്തു stay ചെയ്തു.
                                                       
                        ഇനിയങ്ങോട്ടുള്ള യാത്രയിലെ അനുഭവങ്ങൾ അടുത്ത ഭാഗത്തിൽ പറയാം....

Comments