By : അഫ്സൽ കടലുണ്ടി
ഒരു സുപ്രഭാതത്തിൽ മലപ്പുറത്ത് നിന്ന് ഒരു പതിനെട്ടുകാരൻ Nabeel Lalu കാശ്മീരിലേക്ക് ഹോണ്ട ഡിയോയിൽ പോകുന്നു എന്നറിഞ്ഞ്
സഞ്ചാര പ്രേമികൾ മുക്കത്ത് വിരൽ വെച്ചു.
ഇത് വരെ ആരും മുതിരാത്ത ഒരു സാഹസമായിരുന്നു നബീൽ ലാലു എന്ന ചെറുപ്പക്കാരൻ വെല്ലുവിളിയായി ഏറ്റെടുത്തത്.
കാശ്മീരിലെ മഞ്ഞുകട്ടകൾക്കിടയിലൂടെയും തുരങ്ക പാതങ്ങൾക്കിടയിലൂടെയുമാണ് കുഞ്ഞൻ ബൈക്കുമായി സാഹസിക യാത്രക്ക് പോയ നബീല് വല്ലാത്തൊരു പഹയൻ തന്നെയാണ്.
ബുള്ളറ്റിൽ മാത്രമേ ഹിമാലയം യാത്ര സാധ്യമാവൂ എന്ന പഴഞ്ചൻ വിശ്വാസത്തെയും
ചെറിയ സീസി ഉള്ള ബൈക്കിലും കാശ്മീരിലേക്ക് പോകാമെന്ന് എന്നെ പോലുള്ള സഞ്ചാരികൾക്ക് പ്രചോദനം പകർന്നു നൽകുകയായിരുന്നു.
സഞ്ചാര പ്രേമിയായ നബീലിന് യാത്രകൾക്ക് തടസ്സമായിരുന്ന ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് സ്വന്തമായി അധ്വാനിച്ച് വാങ്ങിയ ബൈക്കിലാണ് ലഡാക്കിലേക്ക് പോയത്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു യാത്ര, ഓരോ ദിവസവും കവറ് ചെയ്യേണ്ട സ്ഥലങ്ങളും കിലോമീറ്ററുകളും യാത്രക്ക് മുൻപ് തന്നെ തയ്യാറാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും അപകടകരമായ റോത്താങ്ങ് പാസിലൂടെ ലഡാക്കിലെത്തിയത്, ഹൈദ്രാബാദ്, മണാലി, റോത്താങ്ങ് പാസ് വഴി ലഡാക്കിലെത്തി അവിടുന്ന് തിരിച്ച് ശ്രീനഗർ- ജമ്മു- പഞ്ചാബ് വഴി ഡൽഹിയിലെത്തിയത്.
മണാലിയിൽ വെച്ച് എന്റെ നാട്ടുകാരനും റഷ്യയിൽ പോയി ഡോക്റ്ററേറ്റും കരസ്ഥമാക്കിയ കടലുണ്ടിക്കാരൻ ബാബുക്കയുടെ കൂടെ ഒരുദിവസം ചിലവഴിക്കാനും ബാബുക്കയുടെ സ്പെഷ്യൽ ബിരിയാണിയും കഴിക്കാനുള്ള ഭാഗ്യവും കിട്ടി.
6000 കിലോമീറ്റർ ഇരുപതിൽപരം ദിവസങ്ങൾക്കുള്ളിൽ പിന്നിട്ട് മലപ്പുറത്ത് എത്തിചേർന്നു.
ഇന്ത്യ- ഭൂട്ടാൻ- നേപ്പാൾ യാത്രക്കുള്ള തയ്യാറെടുപ്പിലാണ്. അടുത്ത വർഷം പകുതിയോടെ പോകണമെന്നാഗ്രഹിക്കുന്ന യാത്രക്ക് നബീൽ പണം സ്വരൂപിക്കാൻ ഒരു ചെറിയ ജോലിയിലേർപ്പെട്ടിരിക്കുകയാണ്.
സഞ്ചാരികൾക്ക് നബീൽ ഒരു ഉദാഹരണം തന്നെയാണ്.
Comments
Post a Comment