പൈതൽ മലയുടെ മടിത്തട്ടിലേക് ഒരു യാത്ര

എന്നത്തേയും പോലെ വെറുതെ ഇരിക്കുന്ന സമയം,
മനസ്സിൽ എന്തോ ഒരു വിഷമം പോലെ എന്നാൽ അതങ്ങു മറ്റിയിട്ടുതന്നെ കാര്യം. അപ്പോൾ തന്നെ ഫോണെടുത്ത് ഗൂഗിൾ മാപ്പ് ഓണാക്കി കേരളത്തിലെ പച്ചപ്പിലോട്ട്‌ ഒന്ന് സൂം ചെയ്തു. ഇത്രയും വായിച്ചപ്പോ നിങ്ങൾക്ക് തോന്നിയിട്ടുണ്ടവും ഗൂഗിൾ മാപ്പ് ഓണാക്കിയാൽ എന്റെ വിഷമം മാറുമോ എന്ന്. അങ്ങിനെ അല്ല, ഒരു യാത്ര ചെയ്താൽ കുറച്ചെങ്കിലും ആശ്വാസം കിട്ടിയെങ്കിലോ എന്നു കരുതിയാണ്.
അടുത്തുള്ള സ്ഥലങ്ങളിലോട്ടണ് ആദ്യം കന്നോടിച്ചത്.

തൃശ്ശൂർ കൊടുങ്ങല്ലൂർ ആണ് എന്റെ നാട്.
എല്ലാം ഒരു തവണയങ്കിലും പോയ സ്ഥലങ്ങളാണ്. മാത്രമല്ല മനസ്സ് ഒരു ലോങ്ങ് ഡ്രിവിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. രണ്ടു സ്ഥലങ്ങൾ തിരഞ്ഞെടുത്തു. കണ്ണൂരുള്ള പൈതൽ മലയാണ് ഒന്ന്, മറ്റൊന്ന് തിരുവനന്തപുരത്തെ പൊന്മുടിയും. രണ്ടും രണ്ട് തലങ്ങളിലാണ്. സഞ്ചാരി ഗ്രൂപ്പിൽ കേറി ഒന്ന് പരതി നോക്കി, പൈതൽ മലയെ ഇഷ്ടമായി.
(സമയം 5.30pm)

ഇനി എങ്ങനെ, ആദ്യം പോയി പേഴ്സ് തപ്പി കാശൊന്നും കാണാനില്ലല്ലോ പതിഞ്ഞ സ്വരത്തിൽ ഞാൻ, "അതിനകത്ത് വല്ലതും വച്ചാലല്ലെ ഉണ്ടാവു" മറുപടിയായി ഉറക്കെ ഉമ്മ. 😆 മിണ്ടാതെ പുറത്തേക്ക് നടന്നു, പോർച്ചിൽ എന്നെ നോക്കി ചിരിക്കുന്നു പെട്രോൾ ഇല്ലാത്ത സ്കൂട്ടർ. പതിയെ അടുത്ത് ചെന്ന് ചുറ്റും ഒന്ന് നോക്കി, ബ്രേക്ക് ലൈറ്റ് ഒന്നും കത്തുന്നില്ലല്ലോ. ആ ഏതായാലും പോവാൻ മൈൻഡ് സെറ്റ് ആക്കി ഇനി പോകാതെ പറ്റില്ല. നേരെ മിനിമം ബാലൻസ് ഉള്ള ഏറ്റിഎം എടുത്ത് പുറത്തേക്ക്. കാർഡിൽ 5000 ബാലൻസ് ഉണ്ട്‌, 2000 ഇങ്ങോട്ട് വലിച്ചു, സ്കൂട്ടർ നേരെയാക്കി പെട്രോളടിച്ച് വീട്ടിലേക്ക്. ഒരു ജോഡി ഡ്രെസ്സും എടുത്ത് യാത്ര തിരിച്ചു. കൂടെ കൂട്ടാൻ ആരെയും വിളിച്ചില്ല, വിളിച്ചാൽ അത് ചർച്ച ചെയ്ത് കുളമകും...

ഏകദേശം 290km ആണ് കൊടുങ്ങല്ലൂർ നിന്ന് പൈതൽ മലയിലേക്ക്. കയ്പമംഗലം മുതൽ ചാവക്കാട് വരെ ജീവൻ കയ്യിൽ പിടിച്ച് വേണം ടു വീലർ ഓടിക്കാൻ. യാത്ര തുടർന്നു തുടർന്നുകൊണ്ടേയിരുന്നു, കുറ്റിപ്പുറവും യൂണിവേഴ്സിറ്റിയും കോഴിക്കോടും വടകരയും കഴിഞ്ഞു. വഴിയോരത്ത് കണ്ട ഒരു തട്ടുകടയിൽ നിന്ന് നല്ല ചൂട് ചപ്പാത്തിയും മീൻ മസാലയും കഴിച്ച് കുറച്ച് നേരം റെസ്റ്റ് എടുത്തു. (11-30 pm)

വീണ്ടും യാത്ര തുടർന്നു മാഹി എത്തി. മാഹി മുതൽ തലശ്ശേരി വരെ ഇടുങ്ങിയ റോഡ് ആണ്, കൂടാത്ത രാത്രി ഇൗ നേരമായിട്ടും നല്ല ബ്ലോക്കും. യാത്രയുടെ ക്ഷീണമകറ്റാൻ ഒരു റൂം എടുത്താൽ കൊള്ളാമെന്ന് തോന്നി, അല്ലാതെ ഉറക്കം വന്നിട്ടല്ല കേട്ടോ. ബസ് സ്റ്റാൻഡിന് അടുത്ത് കണ്ട ഓട്ടോ ചേട്ടൻ റൂം എളുപ്പം കണ്ടുപിടിക്കാൻ ഒരു കാരണമായി. തലശ്ശേരി ഗേൾസ് സ്കൂളിന് എതിർവശവും പുറകിലുമയാണ് രണ്ട് ലോഡ്ജുകൾ. അതിൽ ഒന്ന് ഫിൽ ആയികഴിഞ്ഞൂ. മറ്റൊന്നിൽ ഞാൻ റൂം എടുത്തു, 1300 രൂപ വിലയുള്ള ഏ സി റൂം ഞാൻ ഏ സി വേണ്ട എന്ന് പറഞ്ഞു 600 രൂപക്ക് ഉറപ്പിച്ചു. ചെന്ന് ഫ്രഷ് ആയി വന്ന് മുഖപുസ്ഥകത്തിൽ ഒരു ചെക്ക് ഇൻ സ്റ്റാറ്റസും ഇട്ട് ഒറ്റ ഉറക്കം.( 1-30 am)

(17-8-2017) ഉറക്കം ഉണർന്ന് പുറത്ത് പോയി ഒരു ചായ അകത്താക്കി. ബാക്കി കര്യങ്ങൾ എല്ലാം കഴിഞ്ഞ് ഫ്രഷ് ആയി റൂം ഒഴിഞ്ഞു കൊടുത്തു. തലശ്ശേരിയിൽ നിന്ന് ഏകദേശം 70km ഓളം ദൂരം ഉണ്ട് പൈതൽ മലയിലോട്ട്‌. യാത്ര പിന്നെയും തുടർന്നു, ( 9-30am) ഇത്തവണ യാത്ര മുഖ്യന്റെ നാട്ടിലൂടെയാണ്, അതെ പിണറായിയും കഴിഞ്ഞ് ഞാൻ അഞ്ചരകണ്ടിയിലെത്തി, ഇവിടെ നിന്നും ഒരു 10km സാധാരണ റോഡ് ആണ്. അതു കഴിഞ്ഞാൽ പിന്നെ നല്ല സൂപ്പർ റോഡ് ആണ്‌.

അങ്ങനെ വെള്ളിമൂങ്ങയിൽ മാമച്ചൻ കുരുട്ടു ബുദ്ധിയിലൂടെ തിരഞ്ഞെടുപ്പിൽ നിന്ന് ജയിച്ച ഇരിക്കൂർ എത്തി. അവിടെ നിന്ന് ശ്രീകണ്ഠപുരം വഴി പയ്യാവൂർ ലേക്. പയ്യാവൂർ ആണ് ലാസ്റ്റ് ടൗൺ, ഇവിടെ നിന്നും 5km പൈതൽ മലയിലേക്കുള്ള കയറ്റത്തോട് കൂടെയുള്ള ചെറിയ റോഡ് ആരംഭിക്കുകയായി. കണ്ണൂരിൽ നിന്ന് പയ്യവുറിലേക്ക് കെഎസ്സ്ആർടിസി ബസ് സർവ്വീസ് ഉണ്ട്.

ഏകദേശം 3km പിന്നിട്ടപ്പോൾ നല്ല തണുപ്പും മഴയും കോടമഞ്ഞും എല്ലാം കൂടെ ഒന്നിച്ചൊരു വരവായി. മഴ കടുത്തപ്പോൾ ആദ്യം കണ്ട ഒരു പെട്ടികടയിൽ കേറി നിന്നു. ഒരു കട്ടൻ ചായയും കുടിച്ച് കര്യങ്ങൾ ഒക്കെ ആ ചേട്ടനോട് അന്വേഷിച്ചു. ഇനി അങ്ങോട്ട് വാഹനം കടത്തി വിടില്ല. ടിക്കറ്റ് എടുത്ത് 2.5km നടക്കണം. ടിക്കറ്റ് ചാർജ് 30 രൂപ ഒരാൾക്ക്. ടിക്കറ്റ് എടുത്ത് നടത്തം ആരംഭിച്ചു (12.00pm)

മഴയെയും കോടയെയും കട്ടുവന്നു കൊണ്ടുപോയി, കാടുപോലെ തോന്നിക്കുന്ന ഇടുങ്ങിയ വഴിയിലൂടെയാണ് ആദ്യ 1km. പോകുന്ന വഴിക്കു തണ്ടെ വരുന്നു കക്കിയിട്ട നാലു സഞ്ചാരികൾ, പുതുതായി ചാർജ് എടുത്ത സി ഐ സാറിനെ മല കാണിക്കാൻ കൊണ്ടുവന്നതാ. ഒറ്റക്കാണോട എവിടെന്ന. ചോദ്യം വന്നു, ഒറ്റക്ക് ഒള്ളു സാറേ തൃശ്ശൂർ ന്നാ ഞാൻ മറുപടി കൊടുത്തു. കണ്ടോ സാറേ നമ്മുടെ സ്ഥലം കാണാൻ തൃശൂർന്ന, ഒരാളെ കൂടെ കൂട്ടമയിരുന്നൂ അല്ലേ, നടക്കട്ടെ എന്നും പറഞ്ഞ് അവർ താഴേക്കിറങ്ങി.

ഞാൻ നടന്നങ്ങനെ പൈതലിന്റെ മടിത്തട്ടിലേക്ക് കാലെടുത്തു വച്ചു. ആഹാ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രകൃതിയുടെ സൗന്ദര്യം, കോടമഞ്ഞിൽ മൂടി നിൽക്കുന്ന പൈതൽ. വീണ്ടും 1km നടക്കണം ആദ്യ വ്യൂ പോയിന്റിൽ എത്താൻ. ചുറ്റിലും പച്ച പുല്ലുകൾ കൊണ്ട് മൂടിയിരിക്കുന്നു. നൂലുപോലെ പെയ്യുന്ന മഴയിലും തണുപ്പിലും ഞാൻ ലക്ഷ്യം മുന്നിൽ കണ്ടൂ നടന്നു. പൂർണമായും പ്ലാസ്റ്റിക് മുക്തമായ സ്ഥലം. ആദ്യ വ്യൂ പോയിന്റിൽ നിന്ന് കുറേയധികം കാഴ്ചകൾ മൊബൈലിൽ ഒപ്പിയെടുത്ത് അവിടെയുള്ള വിശ്രമ കേന്ദ്രത്തിൽ കുറച്ചു നേരം ഇരുന്നു.

കാഴ്ചകളും സൗന്ദര്യം അവസാനിക്കുന്നില്ല വീണ്ടും 500mtr കൂടി നടന്നാൽ അവസാന വ്യൂ പോയിന്റിൽ എത്തും, അതൊരു സൂയിസൈഡ് പോയിന്റ് കൂടിയാണ് . അവിടെ കൂട്ടിന് രണ്ട് ചേട്ടൻമാരുണ്ടയിരുന്നൂ. (1.30pm)

കോടമഞ്ഞിൽ മൂടി നിന്നതിനാൽ അവിടത്തെ കാഴ്ചകൾ അത്ര സുഖകരമായി തോന്നിയില്ല. എങ്കിൽ കൂടി ക്ഷമയോടെ കാത്തിരുന്നു കുറച്ച് പദങ്ങൾ എടുത്താണ് ഞാൻ അവിടെ നിന്നും തിരിച്ചത് (3.00pm)

കുറച്ച് നേരം മാത്രമേ അവിടെ ചിലവഴിചൊള്ളു എങ്കിലും എന്നും ഓർമയിൽ നിൽക്കുന്ന ചില ഫ്രെയിമുകൾ മനസ്സിൽ തങ്ങി കിടക്കും എന്നുള്ളത് ഉറപ്പ്.

Comments