Cochin Adventure Foundatiom Re-Cycle team

*Cochin Adventure Foundation*
ഒരു *BICYCLE GROUP* തുടങ്ങാൻ ആലോചിക്കുന്നു. നിലവിൽ സൈക്കിൾ ഗ്രൂപ്പുകൾ  ഒരുപാടുണ്ട്. നിങ്ങളിൽ പലരും അതിൽ അംഗങ്ങളും ആയിരിക്കും. എന്നിരുന്നാൽതന്നെ ഇങ്ങനെയൊരു like minded ആളുകളുടെ ഗ്രൂപ്പ് നമുക്ക് നല്ലതായിരിക്കും എന്നതിനാലാണ്  ഇതിനെ കുറിച്ച് ആലോചിച്ചത്.

ഇതിൽ നമുക്ക് സൈക്ലിംഗ് ഇഷ്ടപെടുന്ന ആളുകളെ വച്ച് ഒരു group form  ചെയ്യാം. തുടർന്ന്  അഞ്ചോ പത്തോ പേരാണെങ്കിൽ പോലും നേരിട്ട് കണ്ട് ഒരു ദിവസം ഒരു meetup / morning ride fix ചെയ്യാം. നിശ്ചിത ദിവസങ്ങളിൽ അത് തുടർന്ന് പോകാം . Cycle Ride ആയി ബന്ധപ്പെട്ട ടീമിന് വേണ്ടി whatsapp group തുടങ്ങുകയും ചെയ്യാം . ദീർഘദൂര സൈക്കിൾ യാത്രകളും  അതിനോട് ബന്ധപ്പെട്ട പരിശീലനവും മറ്റും നൽകാനും നമ്മൾ ഈ ഗ്രൂപ്പ് കൊണ്ടുദ്ദേശിക്കുന്നുണ്ട്.

ഈ കാര്യത്തിൽ ഇതിന്റെ experts നമ്മുടെ ഈ ടീമിൽ തന്നെ  ഉണ്ടല്ലോ. അവരിൽ നിന്നും ഇത് നടത്തികൊണ്ടുപോകുന്നതിനുള്ള സഹകരണങ്ങളും അഭിപ്രായങ്ങളും  പ്രതീക്ഷിക്കുന്നു.

*CAF "RE-Cycle"*
-The Bicycle Team-
എന്നാണ് പേര് നിർദ്ദേശിച്ചിരിക്കുന്നത്.

നമ്മുടെ ആരോഗ്യത്തോടൊപ്പം നമുക്ക്  പരിസ്ഥിതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കാം. പാരിസ്ഥിതികവും സാംസ്‌കാരികവും ആയ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് സൈക്കിൾ യാത്രകൾ ചെയ്യാം. നമ്മളിലൂടെ കുട്ടികൾക്കും പ്രചോദനം നൽകാം. പറ്റുന്ന അവസരങ്ങളിലൊക്കെ ഓഫിസിലേക്കോ വീട്ടിലേക്കോ ചെറിയ ദൂരങ്ങൾ നമുക്ക് സൈക്കിൾ യാത്ര ശീലിക്കാം.

#CAF "RE-Cycle" -
The Bicycle Team

എല്ലാവരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ..

പ്രോഗ്രാം കോഓർഡിനേറ്റർസ്:
അഭിലാഷ്: 9745359135 &
സനീഷ് : 9562297623

-------
*Team CAF*

Comments