Munnar Flower Season

സ്നേഹം നിറഞ്ഞ ഗ്രൂപ്പ് സഹയാത്രികരെ,
    ഇവിടത്തെ എന്റെ ആദ്യ പോസ്റ്റ് ആണ്. ആറു വർഷമായി നവമാധ്യമ രംഗത്തെ പല ഗ്രൂപ്പുകളിലും സജീവ അംഗമാണെങ്കിലും ഈ ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇന്നേവരെ ഇട്ടിട്ടില്ല.😊😊
            ഒരു മൂന്നാറുകാരനായിട്ടുപോലും ഈ ഗ്രൂപ്പിൽ സജീവമാകാതിരുന്നതിൽ ഖേദിക്കുന്നു. (എന്നെക്കുറിച്ചു പറയാൻ ഒന്നുമില്ല. ഇവിടെ ദേവികുളം ഗ്രാമപ്പഞ്ചായത്ത് മെമ്പറാണ്. പിന്നെ അത്യാവശ്യം സോഷ്യൽ, ടൂറിസം ആക്ടീവ്‌റ്റീസും അല്പം ഫോട്ടോഗ്രാഫിയും തലയ്ക്കു പിടിച്ചിട്ടുണ്ട്.😉😉)
     #മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തോ ?
   കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ക്യാനഡയിൽ നിന്നടക്കം ഒരുപാട് പേര്  ഫോണിലും മെസ്സഞ്ചറിലും ചോദിച്ച ചോദ്യമാണിത്. മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തിട്ടില്ല.( ഈ ഗ്രൂപ്പിലും ഇങ്ങനെ ഇരു ചർച്ച നടന്നിരുന്നല്ലോ.) അടുത്ത വർഷം ജൂലൈ /ഓഗസ്റ്റ് മാസങ്ങളിൽ പ്രതീക്ഷിക്കാം. ഇപ്പോൾ മൂന്നാറിൽ നിന്ന് 40കിലോമീറ്റർ അകലെയുള്ള മറയൂരിൽ അപൂർവ്വം ചില ചെടികൾ പൂത്തിട്ടുണ്ട്. രാജമലയിലോ ദേവികുളത്തോ പൂത്തിട്ടില്ല. ഇതാണ് സത്യം. മൂന്നാറിലേക്ക് സഞ്ചാരികളെ കൊണ്ടുവരാനുള്ള ചിലരുടെ ഫേക്ക് ബുദ്ധിയാണ് ഇങ്ങനെയുളള വ്യാജവാർത്തകൾക്ക് പിന്നിൽ. മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ നംപർ ഇതൊന്നിച്ച്.വെക്കുന്നു. അവർക്കാണല്ലോ രാജമലയുടെ പരിപാലന ചുമതല. ആ നമ്പറിൽ വിളിച്ചു നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പു വരുത്താം.

9447979093
(മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ)

9496604347
(രാജമല വനം വകുപ്പ് ടൂറിസ്റ്റ് ബസ്)

04865 231587
(ഇരവികുളം നാഷണൽ പാർക്)

9495381923
(ഇത് എന്റെ നമ്പറാണ്. മൂന്നാറിലേ എന്ത് സഹായത്തിനും വിളിയ്ക്കാം.suresh devikulam)

ഇപ്പോൾ പ്രചരിക്കുന്ന പഴയ ചിത്രങ്ങളുടെ സത്യാവസ്ഥ ഇതാണ്.

Comments