A traveller before and after marriage

പണ്ട്‌ എട്ടാം ക്ലാസിൽ സോഷ്യൽ സയൻസിന്റെ ക്ലാസിൽ വലിയൊരു സഞ്ചാരിയായിരുന്ന ഹ്യുയാൻ സാങ്ങിനെ പറ്റി ടീച്ചർ ക്ലാസെടുക്കുമ്പോൾ ആരോ ഒരാൾ ക്ലാസിൽ തമാശക്ക്‌ പറഞ്ഞ കാര്യമാണു "ഹ്യുയാൻ സാങ്ങ്‌ കല്യാണം കഴിച്ചിട്ടില്ലെന്നും കല്യാണം കഴിച്ചിരുന്നെങ്കിൽ എങ്ങോട്ടും പോകാനായി ഭാര്യ വിടില്ലായിരുന്നുവെന്നും" ഇതുപോലുള്ള പല കഥകളും പിന്നെയും പല പേരുകളിൽ പലയിടങ്ങളിൽ കേട്ടിരിക്കുന്നു..

കല്യാണം കഴിച്ചാൽ അതോടെ സർവ്വ സ്വാതന്ത്യവും നഷ്ടപ്പെടുകയാണു എന്നതാണു പണ്ടുമുതലേ ആളുകൾ പറഞ്ഞുപോരുന്നത്‌..  "പെണ്ണുകെട്ടിയാൽ കാലു കെട്ടി.. കുട്ടികളായാൽ വായും കെട്ടി്‌ എന്നൊരു പഴംചൊല്ല് തന്നെ നാട്ടിൽ നിലനിൽക്കുന്നുണ്ട്‌.

സത്യത്തിൽ യാത്രകൾക്ക്‌ വിലങ്ങുതടിയായി നിൽക്കുന്ന ഭയങ്കരികളാണോ ഭാര്യമാർ??‌

നിങ്ങളെ ഒരിക്കൽ പോലും ഒരു സോളോ യാത്രക്കോ കൂട്ടുകാരുമൊത്തുള്ള ഒരു ബാച്ചലർ ട്രിപ്പിനോ വിടാതിരിക്കുകയോ ചെയ്യുന്നവരാണോ നിങ്ങളുടെ ഭാര്യ??

സത്യത്തിൽ വിവാഹം യാത്രകൾക്കൊരു വിലങ്ങുതടിയാണോ??

ഈ ചോദ്യം തിരിച്ചും ചിന്തിക്കാവുന്നതാണു... സോളൊ യാത്ര നടത്തിക്കൊണ്ടിരുന്ന പല ലേഡീസും വീടുകളിൽ മാത്രം ഒതുങ്ങിപ്പോവുകയും ചെയ്യുന്നുമുണ്ട്‌.. അപ്പോൾ അവിടെ ഭാര്യയേക്കാൾ ഭർത്താവാണു കുറ്റാരോപിതനെങ്കിലും ഇങ്ങനെയൊരു പ്രവണതയെപ്പറ്റി അധികം സ്ഥലങ്ങളിലും പരാമർശിച്ച്‌ കാണുന്നില്ല.

എന്നാൽ വിവാഹിതരായതിനു ശേഷം മാത്രം യാത്രകൾ തുടങ്ങിയതോ അല്ലെങ്കിൽ കൂടുതൽ യാത്രകൾ ചെയ്യാൻ ആരംഭിച്ചതോ ആയ കുറച്ച്‌ ആളുകളെങ്കിലുമുണ്ട്‌. അവിടെയും വിവാഹമാണോ അവരെ യാത്രകൾ ആരംഭിക്കുഭിക്കുവാനായി പ്രേരിപ്പിച്ച ഘടകം?

നിങ്ങൾ വിവാഹത്തിനു ശേഷം ഫാമിലിയുമായും അതുപോലെതന്നെ ഫാമിലിയെകൂടാതെ തനിച്ചോ ഫ്രണ്ട്സുമായോ യാത്രകൾ ചെയ്യുന്ന ഒരാളാണെങ്കിൽ അതിൽ ഏത്‌ തരം യാത്രകളാണു നിങ്ങൾ കൂടുതൽ ആസ്വദിക്കുന്നത്‌?

വിവാഹിതനാകുന്നതിനു മുൻപും ശേഷവും എന്ന് നിങ്ങളുടെ സഞ്ചാര ജീവിതത്തെ വേർതിരിക്കാമോ...??

മനസ്സ് തുറന്ന ചർച്ചകൾ പ്രതീക്ഷിക്കുന്നു...

ടീം സഞ്ചാരി
#Sanchari_Open_Forum

Sahil Karanath Aju Chirakkal Junu Chullakkattil Shafimon Ummer Anu Nediyavila Quadir Abdul Sre Hari Abhishek Raj Sadakathulla Kiliyanni Liji Mary George

Comments