ആരാണീ ഞങ്ങൾ എന്നല്ലേ..?? ഒരു കാട് കത്തുമ്പോൾ ഇല്ലാതാകുന്നത് ഒരു കൂട്ടം ജീവജാലങ്ങളുടെ കൂരയാണ്... അവരുടെ കുടുംബമാണ് കത്തിയെരിയുന്നത്... കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കത്തിയത് എത്ര കാടുകളാണ്... അതിൽ നാം ശ്രദ്ധിച്ചത്, അല്ലെങ്കിൽ നമ്മളെ വേദനിപ്പിച്ചത് കുരങ്ങിണി കാട്ടുതീ മാത്രമാകാം.... ട്രക്കിംഗിനു പോയ ഒരു കൂട്ടം മനുഷ്യർക്ക് പൊള്ളലേറ്റതും അതിൽ കുറേ പേരുടെ ജീവൻ കാട്ടുതീ കവർന്നതും നമ്മെ വേദനിപ്പിച്ചു....
ഇന്നലെയും കത്തി 50 ഹെക്റ്റർ വനം, അതിരപ്പിള്ളിയിൽ... നമ്മളത് അറിഞ്ഞില്ല, അല്ലെങ്കിൽ അത് നമുക്ക് അറിയേണ്ടതോ നമ്മളെ ബാധിക്കുന്നതോ ആയി തോന്നിയില്ല... മനുഷ്യൻ എത്ര സെൽഫിഷാണല്ലേ..?
അതിരപ്പള്ളിയിൽ ജീവനും കൊണ്ട് ഓടിയത് മനുഷ്യനല്ലാത്തതിനാൽ അതിനൊരു വിലയുമില്ല... മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ ചർച്ചകളുമില്ല... ജീവൻ രക്ഷിക്കാൻ ഓടിയത് ആനക്കൂട്ടങ്ങൾ... പ്രകൃതി സ്നേഹികളെന്ന് നമ്മളോരോരുത്തരും ഇടയ്ക്കിടക്ക് സോഷ്യൽ മീഡിയയിൽ എഴുതുന്നുണ്ട്...
അലക്ഷ്യമായി മനുഷ്യൻ വലിച്ചെറിയുന്ന തീ തന്നെയാണ് പലപ്പോഴും ഒരു കാടിനെ ഇല്ലാതാക്കുന്നത്... അതിലൂടെ കാടിനുള്ളിലെ ഒരുപാട് കുടുംബത്തെയും...
നമ്മൾ കാരണം ഒരു ഇല പോലും നശിക്കാൻ പാടില്ല എന്ന് നാം ഓരോരുത്തരും ഉറച്ച് തീരുമാനിച്ചാൽ ഈ ഭൂമി ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാകും... അതല്ല ഈ അവസ്ഥ തുടരുകയാണെങ്കിൽ.....
"നാളെ നമ്മുടെ ഭൂമിയോ മഞ്ഞ് മൂടിയ പാഴ്നിലം"
വിഭീഷ്
#യാത്രികൻ
Comments
Post a Comment